കൊട്ടിയൂരിലും ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

കൊട്ടിയൂരിലും ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

0 161

കൊട്ടിയൂരിലും ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

കൊട്ടിയൂർ : ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരണവും കോവിഡ്-19 കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉമർ സുഫിയാൻ അധ്യക്ഷനായി.
ഡോക്ടർമാരായ സരുൺ, സൗമ്യ, സോണിയ എന്നിവർ ക്ലാസെടുത്തു . പഞ്ചായത്തംഗങ്ങളായ ജോണി ആമക്കാട്ട്, വൽസ ധനേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യൻ, വില്ലേജ് ഓഫീസർ ജോമോൻ, ടി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ആരും ഭയപ്പെടേണ്ടതില്ലെന്നും സംയമനത്തോടുകൂടിയുള്ള ഇടപെടലാണ് രോഗത്തെ പ്രതിരോധിക്കാനും വ്യാപനം തടയാനും ജനങ്ങൾ സ്വീകരിക്കേണ്ടതെന്നും ക്ലാസ്സുകൾ നയിച്ച ഡോക്ടർമാർ പറഞ്ഞു.