കോവിഡ് 19 :ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5987 പേര്‍

0 457

കോവിഡ് 19 :ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5987 പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 5987 പേര്‍. 106 പേര്‍  ആശുപത്രികളിലും 5881 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 6 പേര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.