കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0 1,546

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ബത്തേരി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 21 ലെ താമസക്കാരനായ  കറി പൗഡര്‍ വിതരണക്കാരന്‍ പോസിറ്റീവാണ്. ജൂണ്‍ 15 വരെ വരെ കേണിച്ചിറ, പനമരം റൂട്ടില്‍ ജോലിക്ക് പോയിരുന്നു. പൊഴുതന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജൂണ്‍ 11 തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, ബത്തേരിയിലെ മണിക്കുനി എന്റര്‍പ്രൈസസില്‍ ജൂണ്‍ 15 വരെ ജോലി ചെയ്ത വ്യക്തി, അപ്പപ്പാറ വാര്‍ഡ് 15 ല്‍ ജൂണ്‍ 11  നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നൂല്‍പ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും മേപ്പാടി പഞ്ചായത്തിലെ കൊട്ടനാട്ടില്‍ ജൂണ്‍ 10 ന്  നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയും പോസിറ്റീവാണ്. കരണി നാലു സെന്റ് കോളനി, വെള്ളമുണ്ട കൊച്ചറ കോളനി, പൊഴുതന ഇ.എം.എസ് കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.