ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്. 7 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

0 690

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്. 7 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊണ്ടര്‍നാട് സ്വദേശിയായ 47 കാരനും ബത്തേരി കല്ലുവയല്‍ സ്വദേശിയായ 46 കാരനും കേണിച്ചിറ സ്വദേശിയായ 27 കാരനും അരിഞ്ചര്‍മല സ്വദേശി 25 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ മൂന്ന് പേര്‍ കുവൈത്തില്‍ നിന്ന് മെയ് 27 നും അരിഞ്ചര്‍മല സ്വദേശി മെയ് 26 ന് ദുബൈയില്‍ നിന്നും ജില്ലയിലെത്തി വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു .
ബുധനാഴ്ച്ച ഏഴ് പേര്‍ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ബത്തേരിയില്‍ നിന്ന് അഡ്മിറ്റ് ചെയ്ത മൂന്ന് അതിഥി തൊഴിലാളികളും പനമരം സ്വദേശികളായ രണ്ടു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.