കൊവിഡ്: ജില്ലയില്‍ 48 പേര്‍ക്കു കൂടി രോഗമുക്തി

0 195

കൊവിഡ്: ജില്ലയില്‍ 48 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 48 പേര്‍ കൂടി  രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2022 ആയി.
22 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ഒമ്പത് പേര്‍ എം ഐ ടി ഡിസിടിസിയില്‍ നിന്നും ആറ് പേര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം പേരും സ്‌പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.