കോവിഡ് :സമയക്രമം പാലിക്കാത്ത ഹോട്ടലുകൾക്കും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുക്കും

0 206

കോവിഡ് :സമയക്രമം പാലിക്കാത്ത ഹോട്ടലുകൾക്കും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുക്കും

ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയില് പ്രവർത്തിക്കുന്ന ഹോട്ടലുകള്/ ടീഷോപ്പുകള്/ റസ്റ്റോറന്റുകള്/ ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള് എന്നിവ ഇവർക്ക് നൽകിയ സമയക്രമം പാലിച്ചില്ലെങ്കിൽ കോവിഡ് മാനദണ്ഡ പ്രകാരം കർശന നടപടി ഉണ്ടാകുമെന്ന് സിക്രട്ടറി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ തുറന്ന് പ്രവര്ത്തിക്കുന്നതിനുള്ള സമയ പരിധി സേഫ്റ്റി കമ്മിറ്റി തീരുമാന പ്രകാരം വൈകുന്നേരം 6 മണിവരെയാണ് നിജപ്പെടുത്തിയിട്ടുള്ളത് . ഈ സമയം വരെ മാത്രമേ ഇത്തരം സ്ഥാപനങ്ങളില് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവാദമുള്ളൂ. 7 മണി വരെ പാഴ്സല് നല്കുന്നതിനും സ്ഥാപനം ശുചിയാക്കുന്നതിനും ഇളവും നല്കിയിട്ടുണ്ട്. എന്നാല് നഗരസഭാ പരിധിയില് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സ്ഥാപങ്ങളിൽ ചിലത് രാത്രി 9-10 മണി വരെ നിലവില് തുറന്നു പ്രവര്ത്തിക്കുന്നതായി ശ്രദ്ധയില്പെട്ടിട്ടുണ്ട്. ഇത് കോവിഡ് – 19 പ്രതിരോധ മാനദണ്ഡങ്ങളുടെ ലംഘനമാണ് . സേഫ്റ്റി കമ്മിറ്റി തീരുമാന പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിച്ചുകൊണ്ടു മാത്രമേ സ്ഥാപനം പ്രവര്ത്തിക്കാന് പാടുള്ളൂ. രാത്രി 8 മണിക്കു ശേഷം സ്ഥാപനം പ്രവര്ത്തിക്കുന്ന പക്ഷം ഇനി ഒരു അറിയിപ്പ് കൂടാതെ സ്ഥാപനത്തിന്റെ ലൈസന്സ് റദ്ദ് ചെയ്യുന്നത് ഉള്പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.