കൊവിഡ്: ജില്ലയില്‍ 253 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 253 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7864 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 117 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 59 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 29 പേരുമാണ് രോഗമുക്തരായത്. എംഐടി ഡിസിടിസിയില്‍ നിന്ന് ഒമ്പത് പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ആറ് പേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. മിംസ് കണ്ണൂരില്‍ നിന്ന് നാല് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും മൂന്ന് പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്, ജിംകെയര്‍, ഗുരു വനം സിഎഫ്എല്‍ടിസി കാസര്‍കോട്, എ കെ ജി ഹോസ്പിറ്റല്‍, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.