തില്ലങ്കേരിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

0 1,057

തില്ലങ്കേരിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

തില്ലങ്കേരി പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കത്തിലൂടെ 8 പേർക്കും,ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടാം വാർഡ് തെക്കം പോയിലിലെ 2 പേർക്കും,നാലാം വാർഡ് വാഴക്കാലിലെ 2 പേർക്കും,അഞ്ചാം വാർഡിലെ കണ്ണിരിട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.ഹരിയാനയിൽ നിന്നും വന്ന് നാലാം വാർഡിലെ വാഴക്കാലിൽ ക്വാറൻറീനിൽ കഴിയുന്ന ഒരാളും,ബാംഗ്ലൂരിൽ നിന്നും വന്ന് എട്ടാം വാർഡിലെ കാവുംപടിയിൽ ക്വാറൻ്റീ നിൽ കഴിയുന്ന ഒരാളും,മഹാരാഷ്ട്രയിൽ നിന്നും വന്ന് , പന്ത്രണ്ടാം വാർഡ് മച്ചൂർമലയിൽ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്ന രണ്ട് പേരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്തു നിന്നുമെത്തിയവർ.