കൊവിഡ് ബാധിച്ചാല്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

0 983

കൊവിഡ് ബാധിച്ചാല്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

 

തനിക്ക് കൊവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുകയാണ് ആദ്യം ചെയ്യുകയെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ അനുപം ഹസ്ര തന്നെയാണ് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. ഹസ്രയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തനിക്ക് കൊവിഡ് ബാധിച്ചാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന ഹസ്രയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹസ്രയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.