സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

0 359

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കൊവിഡ് ബാധിച്ചയാൾ മരിച്ചു. 58 വയസുകാരനായ വിജയകുമാർ ആണ് മരിച്ചത്. പ്രമേഹമടക്കം മറ്റസുഖങ്ങളുണ്ടായിരുന്ന വിജയകുമാർ കിടപ്പ് രോഗിയായിരുന്നു.

സംസ്ഥാനത്ത് 267 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സർക്കാർ കണക്ക്. തിരുവനന്തപുരത്ത് നിന്നാണ് എറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 81 പേർ ഇത് വരെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 5429 പേർ നിലവിൽ ജില്ലയിൽ ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22676 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇത് വരെ 66761 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.