രാജ്യത്ത് കോവിഡ് മരണം 149 ആയി

0 183

രാജ്യത്ത് കോവിഡ് മരണം 149 ആയി. രോഗികളുടെ എണ്ണം 5194 ആയി. പുനെയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മഹാരാഷ്ട്രയില്‍ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഡല്‍ഹി ട്രാഫിക് എഎസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താമസിച്ചിരുന്ന കോളനി പൂട്ടി. ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ലോക്ഡൗണിനോടനുബന്ധിച്ച നിയന്ത്രണങ്ങള്‍ നീട്ടാന്‍ കേന്ദ്ര മന്ത്രിസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി. പൊതു ഇടങ്ങള്‍ മേയ് 15 വരെ അടക്കണം. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാണ്. റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കു നല്‍കി.
മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.