കോവിഡ്: ബാങ്കുകളുടെ പ്രവർത്തന സമയം പുനക്രമീകരിക്കണമെന്ന് ജീവനക്കാർ
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബാങ്കിങ്ങ് സമയം പുനക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. ബാങ്കിങ്ങ് സമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആക്കണം. ബാങ്കുകളില്‍ ജീവനക്കാരുടെ ഏണ്ണം 50 ശതമാനമായി കുറയ്ക്കണം എന്നിങ്ങനെയാണ് പ്രധാന ആവശ്യങ്ങൾ.
ഇപാടുകള്‍ ഓൺലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്ന പരിഹാരമാകും. നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ ശാഖകളില്‍ സംവിധാനങ്ങള്‍ ഇല്ലെന്നും സംഘടന പ്രവര്‍ത്തകര്‍ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ജീവനക്കാരുടെ സംഘടനകളുടെ കണക്ക് പ്രകാരം 600ല്‍ അധികം ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇത് വരെ കോവിഡ് ബാധിച്ചു. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജീവനും നഷ്ടമായി. 6500 ബാങ്ക് ശാഖകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 40,000ത്തിലധികം ജീവനക്കാരും.