കോവിഡ് ഭീതി: സംസ്ഥാനത്തു രൂക്ഷമായ രക്ത ക്ഷാമം

കോവിഡ് ഭീതി: സംസ്ഥാനത്തു രൂക്ഷമായ രക്ത ക്ഷാമം

0 127

കോവിഡ് ഭീതി: സംസ്ഥാനത്തു രൂക്ഷമായ രക്ത ക്ഷാമം

 

 

തിരുവനന്തപുരം: കോവിഡ് ഭീതിയെത്തുടര്‍ന്നു സംസ്ഥാനത്തു രൂക്ഷമായ രക്തക്ഷാമം. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നീട്ടി വയ്ക്കേണ്ട സ്ഥിതിയാണ്. എവിടെ നിന്നെങ്കിലും ദാതാക്കളെ എത്തിക്കാന്‍ രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയാണ് ആശുപത്രിക്കാര്‍. സന്നദ്ധസംഘടനകളും നെട്ടോട്ടത്തിലാണ്.

കോവിഡ് വരുമെന്ന ആശങ്കമൂലമാണ് ആരും സന്നദ്ധരായി എത്താത്തത്. സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്നു സന്നദ്ധസംഘടനകളുടെ രക്തദാന ക്യാംപുകളും മുടങ്ങി. പല ആശുപത്രികളും കരുതി വച്ചിട്ടുള്ള രക്തമെടുത്താണു ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു നല്‍കുന്നത്. ദിവസം ശരാശരി 40 രക്തദാതാക്കള്‍ എത്തിയിരുന്ന ശ്രീചിത്ര ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 4 പേരാണ് എത്തിയത്. അപൂര്‍വ രക്തഗ്രൂപ്പുള്ള രോഗികള്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ആശുപത്രികള്‍.