ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,051 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 206 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,02,131 സജീവ കേസുകൾ ഉൾപ്പെടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 4,28,38,524 ആയി ഉയർന്നു. മൊത്തം കേസുകളിൽ 0.47 ശതമാനവും സജീവ കേസുകളാണ്.
രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 175.46 കോടി വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 ലക്ഷത്തിലധികം ഡോസുകൾ (7,00,706) വിതരണം ചെയ്തു. ഇതുവരെ നൽകിയ മൊത്തം 1,75,46,25,710 ഡോസുകളിൽ, ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് 1,04,00,693 ഉം രണ്ടാമത്തെ വാക്സിൻ ഡോസുകൾ 99,52,973 ഉം ലഭിച്ചു. മുൻനിര പ്രവർത്തകർക്ക് ആദ്യ ഡോസ് 1,84,07,927 പേർക്കും രണ്ടാം ഡോസ് 1,74,18,259 പേർക്കും നൽകി.