ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ അഞ്ചായി കുറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി 10.20 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.72 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി. 1,217 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,05,279 ആയി ഉയര്‍ന്നു.