കോവിഡ് പരിശോധനാ കേന്ദ്രത്തിന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കൈമാറി
ഇരിട്ടി: കോവിഡ് പരിശോധന കേന്ദ്രത്തിലേക്ക് ഇരിട്ടി ലയൺസ് ക്ലബ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നൽകി . വയോജന ദിനത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവി ഡ് പരിശോധനാ കേന്ദ്രങ്ങളിലേക്കാവശ്യമുള്ള ഇലക്ട്രാണിക്‌സ് ഉപകരണങ്ങൾ നൽകിയത്.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ലയൺ ക്ലബ്ബ് പ്രസിഡന്റ് വി.പി സതീശനിൽനിന്ന് ഡോ . അർജുൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഡാനിയേൽ ഫ്രാൻസിസ് , ലയൺസ് ക്ലബ്ബ് സിക്രട്ടറി ജോസ് , സുരേഷ് ബാബു എന്നിവർ സംസാരിച്ചു.