സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19; രോഗബാധിതര്‍ 12
സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19; രോഗബാധിതര്‍ 12
സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19; രോഗബാധിതര്‍ 12
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള ആറ് പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ദമ്ബതികളുടെ വൃദ്ധമാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന കോട്ടയം സ്വദേശികള്‍ക്കും മറ്റ് രണ്ടു കുടുംബ സുഹൃത്തുക്കള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്., ദമ്ബതികളുടെ വൃദ്ധമാതാപിതാക്കളും വിമാനത്താവളത്തില്‍ നിന്നും ഇവരെ കൊണ്ടുവന്ന രണ്ടു ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നത്. വൃദ്ധ മാതാപിതാക്കള്‍ക്ക് പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങളുണ്ടെന്നും ഓര്‍മക്കുറവുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ടു പേര്‍ക്കു കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ കോഴഞ്ചേരിയിലെ ആശുപത്രിയിലാണ് കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആറ് പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്.
അതിനിടെ കോവിഡ് 19 രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ പി.വി.നൂഹ് മുന്നറിയിപ്പ് നല്കി. നാല് സന്ദേശങ്ങള്‍ ഇതുവരെ സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.