കോവിഡിന് മരുന്ന് പുറത്തിറക്കി റഷ്യ

0 1,079

കോവിഡിന് മരുന്ന് പുറത്തിറക്കി റഷ്യ

കോവിഡിനെ ചെറുക്കാനായി അവിഫാവിർ എന്ന മരുന്ന് പുറത്തിറക്കി റഷ്യ. കോവിഡ് രോഗബാധയ്ക്ക് ഉള്ള മരുന്ന് റഷ്യ ഔദ്യോഗികമായി വിതരണം ചെയ്തുതുടങ്ങി. 7 പ്രവിശ്യകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ആണ് ഇന്നലെ മുതൽ റഷ്യ മരുന്ന് വിതരണം നടത്തിയത്. എന്നാൽ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ഇനിയും പൂർത്തിയായിട്ടില്ല.

റഷ്യയിൽ നിലവിൽ കോവിഡ് രോഗം പടർന്നു പിടിക്കുന്ന സ്ഥിതിയാണുള്ളത്. ഈ ഘട്ടത്തിൽ മരുന്ന് രോഗികളിലേക്ക് എത്രയും പെട്ടന്ന് എത്തിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അനുമതി നൽകുകയായിരുന്നു. പല രാജ്യങ്ങളിലായി കോവിഡിനെ ചെറുക്കാൻ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും കോവിഡ് വാക്സിൻ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. മറ്റ് വൈറൽ രോഗങ്ങൾക്കുള്ള മരുന്ന് രോഗികളിൽ നിലവിൽ പരീക്ഷിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല.
പാർശ്വഫലങ്ങളില്ലാത്ത പുതിയ വാക്സിൻ വികസിപ്പിക്കാൻ ദീർഘകാലം വേണ്ടിവരും. റഷ്യയിൽ കെംറാർ എന്ന സ്ഥാപനമാണ് പുതിയ മരുന്ന് പുറത്തിറക്കിയത്.