നാഷണൽ ഹെൽത്ത് മിഷൻ സന്നദ്ധപ്രവർത്തകരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നു

0 427

നാഷണൽ ഹെൽത്ത് മിഷൻ സന്നദ്ധപ്രവർത്തകരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നു

 

നാഷണൽ ഹെൽത്ത് മിഷൻ സന്നദ്ധപ്രവർത്തകരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നു. പരിശീലനം, താമസസൗകര്യം, പ്രതിഫലം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭ്യമാക്കും. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലെ ഐ.സി.യു. വിഭാഗങ്ങളിലുമായിരിക്കും ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നത്.

ആവശ്യമുള്ളവർക്ക് പ്രത്യേക ഐ.സി.യു. പരിശീലനവും നൽകും. രജിസ്റ്റർ ചെയ്യുന്നവരുടെ ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കി ഡി.എം.ഒ. വഴി എൻ.എച്ച്.എം. ജില്ലാ പ്രോജക്ട് മാനേജർമാരായിരിക്കും നിയമനം നൽകുന്നത്. വിദ്യാഭ്യാസയോഗ്യത അനുസരിച്ച് മൂന്ന് കാറ്റഗറികളിലാണ് തിരഞ്ഞെടുപ്പ്. covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ എൻ.എച്ച്.എം ജില്ലാ ഓഫീസുകളിൽനിന്ന് ലഭിക്കും