കൊവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

0 421

കൊവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

 

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് യോഗം. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏത് തരത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്.

ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിൻവലിച്ചേക്കും.കാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.  അതേ സമയം, കാറ്റഗറി യിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും ‌തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകൾ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളിൽ ഞായറാഴ്ചകളിൽ 20 പേർക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും, ടി പി ആർ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നൽകുന്നു.