കൊവിഡ് സംശയിച്ച് ആര്‍ക്കും ചികിത്സ നിഷേധിക്കരുത്: ജില്ലാ കലക്ടര്‍

0 338

കൊവിഡ് സംശയിച്ച് ആര്‍ക്കും ചികിത്സ നിഷേധിക്കരുത്: ജില്ലാ കലക്ടര്‍

ശ്വാസകോശ സംബന്ധമായതോ മറ്റുള്ളതോ ആയ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടുന്ന രോഗികളെ കൊവിഡ് സംശയത്തിന്റെ പേരില്‍ കൃത്യമായ വൈദ്യപരിശോധന നടത്താതെയും ശരിയായ ചികിത്സ ലഭ്യമാക്കാതെയും ചില സ്വകാര്യ ആശുപത്രികളില്‍ നിന്ന് തിരിച്ചയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതികള്‍ ലഭിച്ചാല്‍ ഇത്തരം ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൊവിഡ് സംശയത്തിന്റെ പേരില്‍ രോഗികള്‍ക്ക് യഥാസമയം ശരിയായ ചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ വൈദ്യശാസ്ത്ര മൂല്യങ്ങള്‍ക്ക് ഒരു തരത്തിലും നിരക്കാത്തതാണ്. ഏതെങ്കിലും ആശുപത്രികളില്‍ നിന്ന് ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് 04972700194,2713437എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.