സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിൽ താഴെ

0 572

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിൽ താഴെ

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. 16,012 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19.99 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

27 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 61,626 ആയി. 43, 087 പേർ രോഗമുക്തരായി. നിലവിൽ 2,05,410 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.