കോവിഡ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

0 781

കോവിഡ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

അയ്യങ്കുന്ന്‌ ഗ്രാമപഞ്ചായത് 05 -10-2020 ന് 3 മണിക്ക് ചേർന്ന സേഫ്റ്റി കമ്മിറ്റി തീരുമാനങ്ങൾ

വാർഡ് 3 രണ്ടാംകടവ് വാർഡിൽ ആശാ വർക്കർക്കും ഭർത്താവിനും കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചതിനാൽ, സമ്പർക്കം കൂടുതലുള്ളതുകൊണ്ട് നാളെ 06-10-2020 തിയതിക്ക് ഉച്ചക്ക് രണ്ടാംകടവ് വാർഡിൽ റോഡ് ഗതാഗതം പൂർണ്ണമായി അടച്ച് വാർഡിനാകതെക്കും പുറത്തേക്കുമുള്ള ജനസഞ്ചാരം ഒഴിവാക്കുന്നതിന് കളക്ടറോട് അപേക്ഷിക്കാൻ തീരുമാനിച്ചു.വാർഡ് 7 ഈന്തും കരി വാർഡിൽ രണ്ട് ആളുകൾക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ ആളുകളോട് നിരീക്ഷണത്തിൽ പോകുവാനും വാർഡിൽ തൊഴിലുറപ്പുപദ്ധതി നിർത്തിവെക്കാനും തീരുമാനിച്ചു.ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ചതിനാൽ ഈ മാസം 05-10-2020 മുതൽ 11-10-2020 വരെ ഹെഡ് ഓഫീസ് അടച്ചിടുന്നതിനും 12-10-2020 മുതൽ തുറന്നു പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു.ആനപ്പന്തി സഹകരണ ബാങ്ക് ബ്രാഞ്ചുമായി 7 ദിവസത്തിനുള്ളിൽ സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടതാണ് എന്നുള്ള വിവരം അറിയിക്കുന്നു