ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; 647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; 647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 727 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 10) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
രോഗമുക്തി 338 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 138 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4398 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4398 പേര്‍ വീടുകളിലും ബാക്കി 1109 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 198, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 182, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 21, എ കെ ജി ആശുപത്രി- 22, ധനലക്ഷ്മി- 9, ശ്രീ ചന്ദ് ആശുപത്രി- 4, സി ആര്‍ പി എഫ് – 1, ജിം കെയര്‍- 66, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് – 4, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 7, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്പെഷ്യലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 354. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.