രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 പേ‍ർക്ക്  കൊവിഡ്

0 307

രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 പേ‍ർക്ക്  കൊവിഡ്

 

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേ‍ർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 33,87,500 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1057 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി.

രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.

മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്. പഞ്ചാബില്‍ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇന്നലെ ആറ് എംഎല്‍എമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 1746 പേരാണ്‌ പഞ്ചാബിൽ രോഗബാധിതർ ആയത്. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1840 പേർ രോഗബാധിതരായി.