നടി തമന്നയ്ക്ക് കോവിഡ്

0 766

നടി തമന്നയ്ക്ക് കോവിഡ്

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്.

നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി ഉള്‍പ്പടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഗായകനും സംഗീത സംവിധായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്നാണ് ഓര്‍മയായത്.