കൊവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

0 123

കൊവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ ആകെ എണ്ണം 11 ആയി. രണ്ട് ദിവസങ്ങള്‍ക്ക്  മുമ്പാണ്‌  യുഎസില്‍ അഞ്ച് മലയാളികള്‍ അമേരിക്കയില്‍ മരണപ്പെട്ടത്. അതേ സമയം, അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 1919 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 12,386 ആണ് നിലവിലെ മരണസംഖ്യ. 3,56,007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19,247 പേര്‍ രോഗമുക്തി ആശുപത്രി വിട്ടു. അമേരിക്കയില്‍ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനെ കൂടുകയാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.*