തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോഗം. ലോക്ഡൗണ്‍ നീട്ടണമോയെന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷം ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ സാലറി ചാലഞ്ചിന്റെ മാനദണ്ഡങ്ങളില്‍ തീരുമാനമായില്ല.
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തും. പച്ചക്കറി പഞ്ചായത്ത് തലത്തില്‍ സംഭരിക്കാനും തീരുമാനമായി. ലോക്ഡൗണ്‍ സംബന്ധിച്ച് ഏപ്രില്‍ 10 ന് കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായ പൊതു അഭിപ്രായം.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 13 ന് വീണ്ടും മന്ത്രിസഭായോഗം ചേരാനും തീരുമാനമായി. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുന്നതിനാണ് ആലോചന. കോവിഡ് സംബന്ധിച്ച സ്ഥിതി നിയസന്ത്രണ വിധേയമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.