കോവിഡ് -19: ഒമാന്‍ എയര്‍ ഇറ്റലിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

0 151

 

 

മസ്‌കത്ത്: കോവിഡ് -19 രോഗ ബാധയുടെ പാശ്ചാത്തലത്തില്‍ മസ്‌കത്തില്‍നിന്ന് ഇറ്റലിയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഒമാന്‍ റദ്ദാക്കി. ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി സഹകരിച്ചാണ് നടപടി.

ഒമാന്‍ എയര്‍, ഇറ്റലിയിലെ മിലാനിലേക്കാണ് സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം മിലാനില്‍ നിന്ന് മസ്‌കത്തിലെത്തിയയാള്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.