കോവിഡ്‌ -19 വീണ്ടും നിരീക്ഷണം തുടങ്ങി

0 681

കോവിഡ്‌ -19 വീണ്ടും നിരീക്ഷണം തുടങ്ങി

മാനന്തവാടി : കോവിഡ്‌ -19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുവരെ വീണ്ടും നിരീക്ഷിക്കാന്‍ തുടങ്ങി.

ഇറ്റലിയില്‍ നിന്നെത്തിയ രണ്ടുപേരും ഇറാനില്‍നിന്നും സൗദിയില്‍നിന്നുമെത്തിയ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിന്റെ പുതുക്കിയ നിര്‍ദേശപ്രകാരം ഒരാഴ്ചമുമ്ബ് വീടുകളിലെ നിരീക്ഷണം അവസാനിപ്പിച്ചിരുന്നു. 76 പേരായിരുന്നു നേരത്തേ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാല്‍, വീണ്ട‌ും കൊറോണബാധിത പ്രദേശങ്ങളില്‍നിന്ന്‌ ആളുകള്‍എത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് നിരീക്ഷണം പുനരാരംഭിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 14 ദിവസമാണ് ഇവരെ നിരീക്ഷിക്കുക.
ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.