പ്രവാസികളുടെ മടക്കം: കോഴിക്കോട് 567 ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങി; മികച്ച സൗകര്യത്തിന് പണം നല്‍കണം
പ്രവാസികളുടെ മടക്കം: കോഴിക്കോട് 567 ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങി; മികച്ച സൗകര്യത്തിന് പണം നല്‍കണം
കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ കോഴിക്കോട് ജില്ലയില്‍ 567 കേന്ദ്രങ്ങള്‍ ഒരുങ്ങി. മികച്ച ക്വാറന്‍റൈന്‍ സൗകര്യം ആവശ്യമുള്ളവര്‍ പണം നല്‍കണം. പണം നല്‍കിയാല്‍ ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കും. അയ്യായിരം മുറികളും 35000 ഡോര്‍മെറ്ററികളുമാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീയാണ് ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നത്. രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായി രണ്ട് സ്വകാര്യ ആശുപത്രികളും കണ്ടെത്തിയിട്ടുണ്ട്.