കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേര്‍ മുങ്ങി മരിച്ചു

0 819

കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് |സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി രണ്ട് പേര്‍ മുങ്ങി മരിച്ചു. കോഴിക്കോടും മലപ്പുറത്തുമാണ് രണ്ടു പേര്‍ ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചത്. കോഴിക്കോട് കോലോത്തും കടവ് സ്വദേശി ഷമീറും(32), മലപ്പുറം എടക്കര സ്വദേശി ആസിഫു(15)മാണ് മരിച്ചത്. കാലവര്‍ഷം കനക്കുന്നതിനാല്‍ ഇരു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കോഴിക്കോട് കോലോത്തും കടവ് സ്വദേശി ഷമീര്‍ ഒഴുക്കില്‍പ്പെട്ടത് . ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ കടവിന് തൊട്ടുതാഴെവച്ചാണ് മൃതദേഹം കിട്ടിയത്. ജല സേചന വകുപ്പിന്റെ കൊമ്മം പമ്ബ് ഹൗസിലെ താത്ക്കാലിക പമ്ബ് ഓപ്പറേറ്ററാണ് ഷമീര്‍. മലപ്പുറം എടക്കരയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മന്തിട്ട കാറ്റാടി കടവില്‍ കുളിക്കുന്നതിനിടെ ആസിഫ് ആണ് മുങ്ങി മരിച്ചത്.