കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

0 1,202

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

 

കോഴിക്കോട‌്: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു . കോഴിക്കോട് കുന്ദമംഗലം പുത്തൂര്‍മഠം മീത്തല്‍ പറമ്ബ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) മരിച്ചത്. കുവൈത്തിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത് .

 

കോവിഡ് ബാധിച്ചുള്ള മരണമായതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ മൃതദേഹം മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുവൈത്ത് കെ.എം.സി.സിയുടെ പ്രവര്‍ത്തകനായിരുന്നു അഹമ്മദ് ഇബ്രാഹിം .ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ഒരു കിച്ചണ്‍ കബോര്‍ഡ് കമ്ബനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി നോക്കി വരികയായിരുന്നു . കഴിഞ്ഞ റമദാന്‍ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ; ഇമ്ബിച്ചി ബീവി, മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫര്‍ഹത്ത്.