കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

0 1,441

കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. കാണാതായ 6 പെൺകുട്ടികളിൽ നാല് പേരെ കണ്ടെത്തിയത് നിലമ്പൂർ എടക്കരയിൽ നിന്നാണ്. രണ്ടു പെൺകുട്ടികളെ നേരത്തെ ബംഗളൂരുവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട നാല് പെൺകുട്ടികൾ പാലക്കാട്ടെത്തിയത് ട്രെയിൻ മാർഗമാണെന്നും പോലീസ് വ്യക്തമാക്കി.