കോവിഡ് – 19 , സംസ്ഥാനത്തിനിന്ന് ആശ്വാസ ദിനം: ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്ക് മാത്രം

0 163

കോവിഡ് – 19 , സംസ്ഥാനത്തിനിന്ന് ആശ്വാസ ദിനം: ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Get real time updates directly on you device, subscribe now.