കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കിയത്
604 പേരെ
കോഴിക്കോട് : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്നലെ 604 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവന്നവരുടെ എണ്ണം 11,675 ആയി ഉയര്‍ന്നു. ഇതില്‍ 218 പേരെ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരില്‍ 131 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. 87 പേര് കൊറോണ ഫസ്റ്റ്ലൈന് ട്രീന്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ 3,792 പ്രവാസികളാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 3,405 പേര് വീടുകളിലും , ബാക്കിയുള്ളവര്‍ ജില്ലാ ഭരണ കൂടത്തിന്റെ കൊറോണ കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ പുതുതായി 241 പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇതുവരെ 2,455 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു വരികയാണ്.