കോഴിക്കോട് വര്‍ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം, 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു

0 970

കോഴിക്കോട് വര്‍ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം, 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു

 

കോഴിക്കോട്: കുന്ദമംഗലം മുറിയനാലില്‍ ബെന്‍സ് കാര്‍ വര്‍ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം. 11 കാറുകള്‍ കത്തിനശിച്ചു. ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ഇന്ന് പുലര്‍ച്ചെ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തെത്തുടര്‍ന്നാണ് തീയണച്ചത്. കോടികളുടെ  നഷ്ടം കണക്കാക്കുന്നതായി കുന്ദമംഗലം പൊലീസ് അറിയിച്ചു.