കോഴിക്കോട്ട് ബിരിയാണിയില്ല! കോഴി വിഭവങ്ങള്‍ ഒന്നും കിട്ടില്ല
കോഴിക്കോട്ട് ബിരിയാണിയില്ല! കോഴി വിഭവങ്ങള്‍ ഒന്നും കിട്ടില്ല
കോഴിക്കോട്ട് ബിരിയാണിയില്ല! കോഴി വിഭവങ്ങള്‍ ഒന്നും കിട്ടില്ല
കോഴിക്കോട്: പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി കാരണം കോഴിക്കോട് നഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ വിളമ്ബുന്നതു തത്കാലം നിര്‍ത്തി. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോള്‍ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയിപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം.
കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയില്‍ താഴെയായി. ബിരിയാണി, അല്‍ഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കന്‍ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകള്‍ പൂട്ടിയിട്ടുമുണ്ട്.
ഇറച്ചി വില്‍പന തടഞ്ഞതിനാല്‍ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികള്‍ ചത്തു വീഴാന്‍ തുടങ്ങിയതോടെ രോഗ ബാധയ്ക്കു സാധ്യതയുള്ള മേഖലകളില്‍ വളര്‍ത്തു പക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചു കളയുകയാണ്.