രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് രക്തസാക്ഷിത്വ അനുസ്മരണവും സദ്ഭാവന പ്രതിജ്ഞയും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

0 849

രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് രക്തസാക്ഷിത്വ അനുസ്മരണവും സദ്ഭാവന പ്രതിജ്ഞയും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് രാജീവ് ഫൗണ്ടേഷനും കെ.കരുണാകരൻ സ്റ്റഡി സ്റ്റഡി സെൻറ്ററും മണത്തണ ടൗൺ കോൺഗ്രസ്‌ കമ്മറ്റിയും സംയുക്തമായി നടത്തിയ രക്തസാക്ഷിത്വ അനുസ്മരണവും സദ്ഭാവന പ്രതിജ്ഞയും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രദേശിക ഭരണകൂടത്തെ ശക്തിപ്പെടുത്തിയതും പഞ്ചായത്ത് രാജ് കെട്ടിപ്പടുത്തതും സ്ത്രീകൾക്ക് ഭരണ രംഗത്ത് സംവരണമേർപ്പെടുത്തിയതും രാജീവ് ഗാന്ധിയാണ് എന്ന് അദ്ദേഹം പറഞ്ഞു. DCC ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. DCC അംഗം ചേടത്ത് ഹരിദാസൻ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജിജോ ആൻറണി.സി.ജെ മാത്യു. ജോണി ചിറമ്മൽ, വി.കെ.രവീന്ദ്രൻ, കെ.മാത്യു, വർഗ്ഗീസ് സി.വി.കെ.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു’സാമൂഹ്യ അകലം പാലിച്ചും സാനിറ്ററെസർ ഉപയോഗിച്ചും മാസ്ക്ക് ധരിച്ചുമാണ് പരിപാടി നടന്നത്.