വൈദ്യുതി ബില്‍ കൂടിയത് ലോക്ഡൗണ്‍ കാലത്ത് നിയന്ത്രണമില്ലാതെ ഉപയോഗിച്ചത് കൊണ്ടാണെന്ന് കെ.എസ്.ഇ.ബി.
വൈദ്യുതി ബില്‍ കൂടിയത് ലോക്ഡൗണ്‍ കാലത്ത് നിയന്ത്രണമില്ലാതെ ഉപയോഗിച്ചത് കൊണ്ടാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ബില്‍ സംബന്ധിച്ച് പരാതിപ്രളയമുണ്ടായ സാഹചര്യത്തിലാണ് വിശദീകരണം. ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ഉപഭോഗം അതുവരെയുണ്ടായിരുന്ന പ്രവണതയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്. വീട്ടിലെ ഓരോ ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ എത്രനേരം കൊണ്ട് ഒരു യൂനിറ്റ് വൈദ്യുതി ചെലവാകുമെന്ന് മനസ്സിലാക്കണം. രണ്ടുമാസം കൊണ്ട് 240 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി.240 യൂനിറ്റ് കടന്നുപോയാല്‍ സബ്സിഡിക്ക് പുറത്താവുകയും ബില്‍ തുക കൂടുകയും ചെയ്യുമെന്നും അതിശ്രദ്ധ ആവശ്യമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.