കെ.എസ്.ഇ.ബി. ജീവനക്കാരെ ആക്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍

0 272


കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്റ്റേഷനിലെ പാറാംകുന്നു എന്ന സ്ഥലത്തു ടവര്‍ നിര്‍മ്മാണം നടത്തിവരികയായിരുന്ന KSEB ജീവനക്കാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്സിലെ ക്രൈം നമ്പര്‍ 60/20 ലെ പ്രതികളായ ഷിജിത്ത്, വ:29/20 വി കെ നിവാസ്, പൊന്നിയം വെസ്റ്റ് , 2. നിഖില്‍ വ: 29/20 ശ്രീ പത്മം കതിരൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ബിജുവും പാര്‍ട്ടിയും പിടികൂടിയത്. 29-02-20 തിയ്യതിയാണ് കേസ്സിനസ്പതമായ സംഭവം നടന്നത്. ജീവനക്കാരെ തടഞ്ഞു വച്ച് ചീത്ത വിളിക്കുകയും കൈ വള കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷിത്ത്, വിജേഷ്, പ്രജിത്ത്, ഷൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.