കെഎസ്‌എഇബിയിൽ സമരം ചെയ്യുന്ന തൊഴിലാളികളും ജീവനക്കാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. വെള്ളിയാഴ്ച നടന്ന മന്ത്രിതല ചർച്ചയിൽ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാകും ഇന്ന് ചർച്ച നടക്കുക.
വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുമായി സംഘടനാ പ്രതിനികൾ നടത്തിയ ചർച്ചയിൽ തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പൊതുധാരണയിലെത്തിയ വിഷയങ്ങൾ കെഎസ്‌എഇബി ചെയർമാനുമായി നടക്കുന്ന ചർച്ചയിൽ അവതരിപ്പിക്കും.
രാവിലെ പത്തിന് തൊഴിലാളി യൂണിയനുകളും പകൽ 12ന് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായാണ് ചർച്ച. മന്ത്രിതല ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകൾ അംഗീകരിക്കാൻ ചെയർമാൻ തയ്യാറായാൽ സമരം അവസാനിപ്പിക്കാമെന്നാണ് സമരക്കാരുടെ നിലപാട്