കെഎസ്ഇബി; സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ, പ്രശ്നപരിഹാരത്തിനായി മുന്നണിനേതാക്കൾ

0 297

കെഎസ്ഇബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ ബി.അശോക് തയ്യാറാകാതെ പിന്നോട്ടില്ല എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നിൽക്കുമ്പോൾ പ്രശ്നപരിഹാരത്തിനായി ഇടതു മുന്നണിയിൽ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് സമരപന്തൽ സന്ദർശിക്കും.

അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ച സാഹചര്യത്തിൽ നാളെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.