കെ.എസ്.എഫ്.ഇ എം.ഡി രാജിവെച്ചു

0 265

 

 

കൊച്ചി: പൊതുമേഖലാ ചിട്ടിക്കമ്ബനിയായ കെ.എസ്.എഫ്.ഇയുടെ എം.ഡി എ.പുരുഷോത്തമന്‍ രാജിവെച്ചു. ശനിയായ്ച്ച തിരുവനന്തപുരത്ത് ധനമന്ത്രിയുടെ ഓഫീസിലെത്തി സ്ഥാനമൊഴിയും. കാലാവധി കഴിയുന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നു എ.പുരുഷോത്തമന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, ഡിറക്ടറേറ്റുമായുള്ള അഭിപ്രായ ഭിന്നതകളാണ് സ്ഥാനം ഒഴിയുന്നതിനു പിന്നിലെന്നും സൂചനയുണ്ട്.

പുരുഷോത്തമന്‍റെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഇ പുതിയ ആസ്ത്ഥാന മന്ദിരത്തിലേക്ക് മാറുകയും ശാഖകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കൊയിലാണ്ടി സ്വദേശിയായ പുരുഷോത്തമന്‍ എസ്.ബി. ഐ മുംബൈയില്‍ ട്രെഷറി വിഭാഗം മാനേജറായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് 2017 ജനുവരിയില്‍ കെ.എസ്.എഫ്.ഇ എം.ഡിയായി ചുമതലയേറ്റത്. ഡെപ്യൂട്ടേഷനിലായിരുന്നു വരവ്. പിന്നീട് കരാറിലായി നിയമനം