കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു ധർണ നടത്തി

0 1,285

മാട്ടറ :കേന്ദ്ര സർക്കാരിന്റെ ഈ കോവിഡ് കാലത്തും തുടരുന്ന ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി മാട്ടറ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ മാറ്റി വെക്കുക, ആദായ നികുതി അടക്കാത്ത മുഴുവൻ പാവപ്പെട്ടവർക്കും 7500 രൂപ വീതം അക്കൗണ്ടിൽ നൽകുക, എഫ് സി ഐ ഗോഡൗണുകളിൽ കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ 50 കിലോ വീതം ഇന്ത്യയിലെ വീടുകളിൽ നൽകുക, പൊതുമേഖലയെ വിറ്റു തുലക്കുന്ന നയങ്ങളിൽ നിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ സമരം സിപിഐഎം മാട്ടറ ബ്രാഞ്ച് സെക്രട്ടറി തോമസ് ഉള്ളാഹയുടെ അധ്യക്ഷതയിൽ സിപിഐഎം ഉളിക്കൽ ലോക്കൽ കമ്മറ്റി അംഗം തോമസ് പുന്നക്കുഴി ഉദ്ഘാടനം ചെയ്തു. സരുൺ തോമസ്, ഉത്തമൻ കോങ്ങാട്ട്, സന്തോഷ്‌ വഞ്ചിപ്പാറ, പ്രണവ് കോങ്ങാട്ട്, ആദർശ് ഉള്ളാഹ തുടങ്ങിയവർ സംസാരിച്ചു