എം.പി ദിനേശ് കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനം രാജിവച്ചു

0 971

എം.പി ദിനേശ് കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും എം.പി.ദിനേശ് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു നല്‍കിയ കത്തില്‍ അദ്ദേഹം പറയുന്നു. രാജികത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍.

ടോമിന്‍ തച്ചങ്കരിയെ മാറ്രിയ ഒഴിവിലാണ് എം.പി.ദിനേശിനെ സര്‍ക്കാര്‍ എം.ഡിയായി നിയമിക്കുന്നത്. 2019 ഫെബ്രുവരി എട്ടിന് അദ്ദേഹം ചുമതല ഏറ്റെടുത്തു. അതുവരെ കൊച്ചി സിറ്റി പൊലീസില്‍ ഡി.ഐ.ജിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കോര്‍പ്പറേഷന്‍ നഷ്ടത്തില്‍ നിന്നും കൂടുതല്‍ നഷ്ടത്തിലേക്കു പോയികൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അതില്‍ നിന്നും നഷ്ടം കുറയ്ക്കുന്നതിനു വേണ്ടി സര്‍വീസുകള്‍ അഴിച്ചുപണിയുന്നതിന് അദ്ദേഹം തയ്യാറായി.
ഇത് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയെങ്കിലും തുടങ്ങിവച്ച പ്രവ‌ര്‍ത്തനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. 2019 ഏപ്രിലില്‍ സര്‍വീസ് കാലാവധി അനുവദിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അഭ്യാര്‍ത്ഥന പരിഗണിച്ച്‌ ഒരു വര്‍ഷത്തേക്കു കൂടി എം.പി. ദിനേശിന് സര്‍ക്കാര്‍ കാലാവധി നീട്ടികൊടുത്തു. ചെയര്‍മാന്‍ സ്ഥാനം കൂടി നല്‍കിയത് അപ്പോഴാണ്.

ഈ വ‌ര്‍ഷവും കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കയതിന്റെ അടിസ്ഥാനത്തില്‍ ഒരു കൊല്ലം കൂടി തുടരാന്‍ അനുവാദം നല്‍കിയിരുന്നു. അതിനിടെയാണ് രാജി ബംഗളൂരുവിലാണ് ദിനേശിന്റെ കുടുംബം കഴിയുന്നത്. കുടുംബത്തോടൊപ്പം കഴിയാന്‍ താല്‍പര്യം കാണിച്ച്‌ അദ്ദേഹം സംസാരിച്ചിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയാണ് എം.പി.ദിനേശ്,​ എം.ജി.രാജമാണിക്യം,​ ഹേമചന്ദ്രന്‍,​ ടോമിന്‍ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവര്‍
+91 89431 53751 left