പ്രണയദിനം ആഘോഷമാക്കാനൊരുങ്ങി കെ എസ് ആർ ടി സി; വാലന്‍റെൻസ് ദിനത്തിൽ യാത്രക്കാർക്ക് സെൽഫി കോണ്ടെസ്റ്റ്

0 1,284

പ്രണയദിനം ആഘോഷമാക്കാനൊരുങ്ങി കെ എസ് ആർ ടി സി; വാലന്‍റെൻസ് ദിനത്തിൽ യാത്രക്കാർക്ക് സെൽഫി കോണ്ടെസ്റ്റ്

 

പ്രണയദിനത്തിന്‍റെ മാറ്റുകൂട്ടാന്‍ പ്രണയിനികള്‍ക്കൊപ്പം ആനവണ്ടിയും ഒരുങ്ങിക്കഴിഞ്ഞു. ലോക വാലന്‍ന്‍റെൻസ് ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്കായി കെ എസ് ആർ ടി സി സെൽഫി കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ പുതുതായി സര്‍വീസ് തുടങ്ങിയ സിറ്റി സര്‍ക്കുലറിലെ യാത്രക്കാര്‍ക്കായാണ് സെല്‍ഫി മത്സരം

പ്രണയം സൂപ്പറാണെങ്കില്‍ സമ്മാനവും ഉറപ്പാണ്. ബസ്സിനുള്ളിൽ വച്ചുള്ള സെൽഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത്. ഏഴ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സിറ്റി സര്‍ക്കുലറില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക. അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവര്‍ ചെയ്യണ്ടത്, പകർത്തിയ ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്‍റെ പേര്, ഫോൺ നമ്പർ, മേൽ വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്‍റെ പേര് എന്നിവ കെഎസ്ആർടിസിയുടെ വാട്സാപ്പ് നമ്പറായ 8129562972ല്‍ അയക്കുക.  15 നു 5 മണിക്ക് മുന്പായി ചിത്രങ്ങള്‍ നല്‍കണം.