കെ.എസ്.ആർ.ടി.സി ബസ്സുകൾ അയച്ച് മലയാളികളെ നാട്ടിലെത്തിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി ബസ്സുകൾ അയച്ച് മലയാളികളെ നാട്ടിലെത്തിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളെ ആവേശത്തോടെ നാട്ടിലേയ്ക്കു മടക്കി അയക്കുന്ന സംസ്ഥാന സർക്കാർ കാണണം: അന്യനാട്ടിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ദുരിതം.കെ.എസ്.ആർ.ടി .സി ബസ്സുകൾ അയച്ച് മലയാളികളെ നാട്ടിലെത്തിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോക്കറ്റിലെ പണം മുടക്കി ടാക്‌സി കാറിൽ നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന നൂറ് കണക്കിന് മലയാളികൾക്ക് കഴിയില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാരെയും, കെ.എസ്.ആർ.ടി.സി ബസുകളെയും ഇതിനായി നിയോഗിക്കുകയും, ഇക്കാര്യത്തിൽ കർണ്ണാടക സർക്കാർ, മറ്റ് സംഘടനകൾ എന്നിവയുമായി യോജിച്ച് ഉടൻ നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.