ഹൃദയാക്ഷരം 2020- KSTM കണ്ണൂർ ജില്ലാതല ഉദ്ഘാടനം

0 312

ഹൃദയാക്ഷരം 2020- KSTM കണ്ണൂർ ജില്ലാതല ഉദ്ഘാടനം

സംസ്ഥാന തലത്തിൽ 1000 സ്കൂളുകളിലെ എറ്റവും അർഹരായ വിദ്യാർത്ഥികൾക്ക് പഠ നോപകരണ വിതരണം നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ദേവത്താർ കണ്ടി യു.പി. സ്കൂളിൽ വെച്ച് നടന്നു. KSTM സംസ്ഥാന സമിതി അംഗം സി.പി. റഹ് ന ടീച്ചർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗം റാഫി ചർച്ചമ്പലപ്പളളി അദ്ധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സലീന ടീച്ചർ, FITU ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കുമാർ ,KST Mകണ്ണൂർ നോർത്ത് സെക്രട്ടറി ആയിഷ ടീച്ചർ, വിമൻ ജസ്റ്റിസ് പ്രതിനിധി’ ത്രേസ്യാമ്മ മാളിയേക്കൽ, മദർ പി.ടി.എ. പ്രസിഡന്റ് രാഗിണി, ശശീന്ദ്രൻ മാസ്റ്റർ, ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. KSTM ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി സ്വാഗതവും ഹശ് ഹശ് മാസ്റ്റർ നന്ദിയും പറഞ്ഞു