മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പകൽ കൊള്ള ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കെ എസ് യു കാസറഗോഡ് ജില്ല സെക്രട്ടറിയുടെ കത്ത്

0 848

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പകൽ കൊള്ള ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കെ എസ് യു കാസറഗോഡ് ജില്ല സെക്രട്ടറിയുടെ കത്ത്

 

ചെറിയ രീതിയിൽ വാഹനങ്ങൾ രൂപ മാറ്റം വരുത്തുന്ന വാഹന ഉടമകളോട് കാണിക്കുന്ന പകൽ കൊള്ള എത്രയും പെട്ടെന്ന് ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാവണം എന്നാവശ്യപ്പെട്ട് കെ എസ് യു കാസറഗോഡ് ജില്ല സെക്രട്ടറി ഹർഷിക് ഭട്ട് ഗതാഗത മന്ത്രിക്ക് കത്തയച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷന് ആവശ്യമായ എല്ലാ സാധനങ്ങളും ലോക്കൽ ഷോപ്പുകളിൽ പോലും സുലഭമായി കിട്ടുന്ന സാഹചര്യത്തിൽ, ഇത് വാങ്ങി വാഹനത്തിൽ ഫിറ്റ്‌ ചെയുമ്പോൾ 20000 രൂപ വരെ വാഹന ഉടമയിൽനിന്ന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാർ ഉൾപ്പെടെ വാഹനങ്ങളിൽ
ഗ്ലാസ്‌കൂളിങ്ങും,കർട്ടനും മറ്റു മോഡിഫിക്കേഷനും നടത്തുന്നുണ്ട്, എന്നിരിക്കെ അവർക്കും ഈ നിയമവ്യവസ്ഥകൾ ബാധകമല്ലേ എന്ന് ഹർഷിക് ഭട്ട് കുറ്റപ്പെടുത്തി.